മം​ഗ​ലം​ഡാം ടൗ​ണി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന യ​ജ്ഞം ന​ട​ന്നു
Thursday, September 26, 2024 6:44 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റേയും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ഭൂ​മി​ത്ര​സേ​ന ക്ല​ബും സം​യു​ക്ത​മാ​യി മം​ഗ​ലം​ഡാം പോ​ലീ​സി​ന്‍റെ ഹ​രി​തം മം​ഗ​ലം​ഡാം പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന യ​ജ്ഞം ന​ട​ത്തി.

സി​ഐ അ​നീ​ഷ് നി​ർ​മാ​ർ​ജ​ന യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സെ​യ്താ​ലി, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​നോ​യ് കോ​മ്പാ​റ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​മ്യ ടീ​ച്ച​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. എ​ൻ​എ​സ്എ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വ​ച്ഛ​ത ഹി ​സേ​വ എ​ന്ന പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന യ​ജ്ഞം സം​ഘ​ടി​പ്പി​ച്ച​ത്.