മണ്ണാർക്കാട് സ​ബ്ജി​ല്ല വോ​ളിബോ​ൾ ടൂ​ർ​ണമെ​ന്‍റ്
Thursday, September 26, 2024 6:44 AM IST
മണ്ണാ​ർ​ക്കാ​ട്:​ സ​ബ്-​ജി​ല്ലാ സ്കൂൾ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് പൊ​റ്റ​ശേരി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്നു. കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യത്ത് മെ​ംബ​ർ​മാ​രാ​യ പി. ​രാ​ജ​ൻ, പ്രി​യ ടീ​ച്ച​ർ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ണ്ട​ർ 19 വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ മൗ​ണ്ട് കാ​ർ​മ​ൽ ജെ​ല്ലി​പ്പാ​റ സ്കൂൾ ജേ​താ​ക്ക​ളാ​യി.

അ​ഗ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. അ​ണ്ട​ർ 17 വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ അ​ഗ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യപ്പോ​ൾ പൊ​റ്റ​ശേരി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. അ​ണ്ട​ർ 14 ആ​ൺ​കു​ട്ടി​ക​ളി​ൽ അ​ട്ട​പ്പാ​ടി മ​ല്ലീ​ശ്വ​ര വി​ദ്യാ​ല​യം ജേ​താ​ക്ക​ളാ​യി. കാ​രാ​കു​റു​ശി ഗ​വ. സ്കൂ​ൾ ര​ണ്ടാ​മ​തെ​ത്തി.


പെ​ൺ​കു​ട്ടി​ക​ളു​ടെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലും പൊ​റ്റ​ശേരി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. അ​ണ്ട​ർ 17 വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് കെടിഎം ​സ്കൂ​ളും അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ മ​ല്ലീ​ശ്വ​ര വി​ദ്യാ​ല​യ​വും ര​ണ്ടാം സ്ഥാ​നം നേ​ടി. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് മൈ​ക്കി​ൾ ജോ​സ​ഫ്, സ​ബ്ജി​ല്ല ഗെ​യിം​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.ജെ സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ്, കാ​യി​കാ​ധ്യാ​പി​ക ബു​ഷ​റ ബീ​ഗം, ഫാ. ​നി​വി​ൽ വ​ർ​ഗീസ് കോ​ച്ചു​മാ​രാ​യ ടോ​മി ജേ​ക്ക​ബ്, പി. ​ശ​ശീ​ന്ദ്ര​ൻ, ജ​യ​രാ​ജ്, സ്കൂ​ൾ ചെ​യ​ർ​മാ​ൻ വി. ​അ​ജി​ൻ നേ​തൃ​ത്വം ന​ൽ​കി.