ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണവും ​സേ​വ​ന​ദി​ന​വും പാ​ല​ക്കാ​ട്‌ ജെഎ​സ്എ​സി​ൽ സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 6:45 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ൻ ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണം ജി​ല്ല​യി​ൽ സം​ഘ​ടിപ്പി​ച്ചു. കൊ​ല്ല​ങ്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ജെ​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ റെ​യി​ൽ​വേ ഡി​വി​ഷ​ൻ എ​ഡി​ഇ​എ​ൻ ബി​ബാ​ഷ് പാ​സ്വാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജെ​എ​സ്എ​സ് പാ​ല​ക്കാ​ട് ഡ​യ​റ​ക്ട​ർ സി​ജു മാ​ത്യു സ​മ്പൂ​ർ​ണ ശു​ചി​ത്വ​വാ​ര പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ കെ.​ആ​ർ. ഷൈ​ൻ​കു​മാ​ർ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കി. ജെ​എ​സ്എ​സ് പ​ഠി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ എം. ​ര​തി, ആ​ർ. സ്മി​ത, ജെ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​എ​സ്. അ​ഭി​ഷ​യ് , ജോ​യ് ജോ​സ​ഫ്, ലൂ​യി​സ് ജോ​ർ​ജ്‌ നേ​തൃ​ത്വം ന​ൽ​കി.