സ​ർ​വേ ന​മ്പ​ർ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​എ​സ്എ ക​ണ്ടെ​ത്ത​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, September 25, 2024 6:31 AM IST
പാ​ല​ക്കാ​ട്: പ​രി​സ്ഥി​തി​ലോ​ല ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ന് സ​ർ​വേ ന​മ്പ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​എ​സ്എ ക​ണ്ടെ​ത്തി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത സ​മി​തി.


കേ​ന്ദ്ര മാ​ന​ദ​ണ്ഡപ്ര​കാ​രം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ നൂ​റി​ൽ കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള​തും ഇ​രു​പ​തു ശ​ത​മാ​ന​ത്തി​ൽ താ​ഴെ വ​ന​ഭൂ​മി​യു​ള്ള​തു​മാ​യ വി​ല്ലേ​ജു​ക​ൾ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ക​യി​ല്ല എ​ന്ന​തി​നാ​ൽ പജ​ന​വാ​സമേ​ഖ​ല​ക​ളാ​യ വി​ല്ലേ​ജു​ക​ളെ ലി​സ്റ്റി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും അ​ല്ലാ​ത്ത വി​ല്ലേ​ജു​ക​ളി​ലെ വ​ന​ഭൂ​മി സ​ർ​വേ​ന​മ്പ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്തി ഇ​എ​സ്എ വി​ല്ലേ​ജാ​യി പു​ന​ർ​നാ​മ​ക​ര​ണം ന​ട​ത്തി കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​കു​ക​യും ചെ​യ്യ​ണ​മെ​ന്നു രൂ​പ​ത നേ​തൃ​സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന​ഭൂ​മി​യു​ടെ സ​ർ​വേ​ന​മ്പ​ർ വി​വ​ര​ങ്ങ​ൾ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും ല​ഭ്യ​മാ​യ​തി​നാ​ൽ വ​ള​രെ വേ​ഗ​ത്തി​ൽ ഈ ​പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്. ഇ​പ്ര​കാ​ര​മു​ള്ള ഇ​എ​സ്എ വി​ല്ലേ​ജു​ക​ളു​ടെ ലി​സ്റ്റും ജി​യോ കോ​ഡി​നേ​റ്റ്സും ബ​യോ​ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും അ​തി​ന്മേ​ൽ പ​രാ​തി ന​ൽ​കു​വാ​ൻ 60 ദി​വ​സ​മെ​ങ്കി​ലും സ​മ​യം ന​ൽ​കു​ക​യും ചെ​യ്യ​ണം.

സം​സ്ഥാ​ന​ത്ത് കൃ​ഷി ഭൂ​മി​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ന​ഭൂ​മി​യു​ടെ ആ​കെ നീ​ളം പ​തി​നേ​ഴാ​യി​ര​ത്തോ​ളം കി​ലോ​മീ​റ്റ​റാ​യ​തി​നാ​ൽ ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന 300 ജി​യോ കോ​ഡി​നേ​റ്റ് തി​ക​ച്ചും അ​പ​ര്യാ​പ്ത​മാ​ണ്.


വ​ന​ഭൂ​മി മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന രീ​തി​യി​ൽ ആ​വ​ശ്യ​ത്തി​ന് ജി​യോ കോ​ഡി​നേ​റ്റ്സ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ മാ​പ്പ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.
ക​സ്തൂ​രി​രം​ഗ​ൻ മു​ത​ൽ ഉ​മ്മ​ൻ ക​മ്മി​റ്റി തു​ട​ങ്ങി വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ​താ​യി വ​ന്നി​ട്ടു​ള്ള ഇ​എ​സ്എ​യു​ടെ വി​സ്തീ​ർ​ണം ത​മ്മി​ൽ വ​ലി​യ അ​ന്ത​രം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും വ​രു​ത്ത​ണ​മെ​ന്നും, യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ മ​റ​ച്ചു​വ​ച്ച് കൃ​ഷി​ഭൂ​മി ഇ​എ​സ്എ ആ​ക്കി മാ​റ്റു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ട് ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ലെ​ന്നും ശ​ക്ത​മാ​യ സ​മ​ര​പ​രി​പ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു​ന​ൽ​കി.രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗം ഡ​യ​റ​ക്ട​ർ ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പ​ള്ളി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ജെ​യിം​സ് അ​റ​യ്ക്ക​ൽ, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് വ​ട​ക്കേ​ക്ക​ര, കെ.​എ​ഫ്. ആ​ന്‍റ​ണി, എ​ലി​സ​ബ​ത്ത് മു​സോ​ളി​നി, ബെ​ന്നി ചി​റ്റേ​ട്ട്, സേ​വ്യ​ർ ക​ല​ങ്ങോ​ട്ടി​ൽ, ജോ​മി മാ​ളി​യേ​ക്ക​ൽ, അ​ഡ്വ.​ബെ​ന്നി ജോ​ബ്, ഷി​ബു കെ.​ബി, ജി​നി ജോ​സ​ഫ്, സ​ച്ചു ജോ​സ​ഫ്, എ​ബി വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.