തി​രു​മ​ല​യാം​പാ​ള​യ​ത്ത് പു​തി​യ മാ​ർ​ക്ക​റ്റ്: വ്യാ​പാ​രി​ക​ൾ പ്ര​തീ​ക്ഷ​യി​ൽ
Wednesday, September 25, 2024 6:30 AM IST
കോ​യ​മ്പ​ത്തൂ​ർ: തി​രു​മ​ല​യാം​പാ​ള​യ​ത്ത് പു​തി​യ മാ​ർ​ക്ക​റ്റ് പ​ദ്ധ​തി​ക്കാ​യി പ്ര​തീ​ക്ഷ​യോ​ടെ കോ​യ​മ്പ​ത്തൂ​രി​ലെ മൊ​ത്ത​വ്യാ​പാ​ര പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ. എം​ജി​ആ​ർ മാ​ർ​ക്ക​റ്റി​ലെ​യും ടി​കെ മാ​ർ​ക്ക​റ്റി​ലെ​യും തൊ​ണ്ണൂ​റോ​ളം വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​സം​രം​ഭം ന​ഗ​ര​പ​രി​ധി​ക്കു​പു​റ​ത്ത് ആ​ധു​നി​ക​രീ​തി​യി​ൽ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് സ്ഥാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

മൂ​ന്നു​വ​ർ​ഷം മു​മ്പ് തി​രു​മ​ല​യാം​പാ​ള​യ​ത്ത് വ്യാ​പാ​രി​ക​ൾ സം​യു​ക്ത​മാ​യി 9.5 ഏ​ക്ക​ർ സ്ഥ​ലം വാ​ങ്ങി​യ​താ​യി ടി​കെ മാ​ർ​ക്ക​റ്റ് മൊ​ത്ത പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 42 കോ​ടി രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 89 ക​ട​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ര​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.


കൂ​ടാ​തെ ഭൂ​ഗ​ർ​ഭ ഡ്രെ​യി​നേ​ജ് സി​സ്റ്റം, ഓ​വ​ർ​ഹെ​ഡ് വാ​ട്ട​ർ ടാ​ങ്ക്, റോ​ഡു​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന​വും ഉ​ൾ​പ്പെ​ടു​ന്നു. ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം മൂ​ന്നു​മാ​സം മു​മ്പ് ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ടൗ​ൺ ആ​ൻ​ഡ് ക​ൺ​ട്രി പ്ലാ​നിം​ഗ് ഡ​യ​റ​ക്ട​റേ​റ്റി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ക​ട​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ഉ​ട​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.