മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​റി​ൽ ക​ല്ല​ടി സ്കൂ​ളി​ൽ
Thursday, September 26, 2024 6:45 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​വം​ബ​ർ ര​ണ്ട്,നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. ക​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​രു​ന്നൂ​റ്റി​ഒ​ന്നം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ക​ല്ല​ടി​സ്‌​കൂ​ളി​ൽ ന​ട​ന്ന യോ​ഗം കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ആ​മ്പാ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന വ​റോ​ട​ൻ അ​ധ്യ​ക്ഷ​യാ​യി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി. ​അ​ബൂ​ബ​ക്ക​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളാ​യ നൗ​ഫ​ൽ ത​ങ്ങ​ൾ, സ​ഹ​ദ് അ​രി​യൂ​ർ, ഇ​ന്ദി​ര മ​ഠ​ത്തും​പു​ള്ളി, മ​ണ്ണാ​ർ​ക്കാ​ട് എ​സ്ഐ. സു​രേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​മ​നോ​ജ്കു​മാ​ർ, ക​ല്ല​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ മാ​നേ​ജ​ർ കെ.​സി.​കെ. സ​യ്യി​ദ് അ​ലി, കെ​പി​എ​സ് പ​യ്യ​ന​ടം, ജ​ന​ത സ​ജി, പ്രി​ൻ​സി​പ്പ​ൽ എം. ​ഷ​ഫീ​ഖ് റ​ഹ്‌​മാ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ.​കെ. മി​നി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നാ​യി രാ​ജ​ൻ ആ​മ്പാ​ട​ത്ത്, ക​ൺ​വീ​ന​റാ​യി എം. ​ഷെ​ഫീ​ഖ് റ​ഹി​മാ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.