യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ൽ അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ്
Thursday, September 26, 2024 6:44 AM IST
കോയ​മ്പ​ത്തൂ​ർ: ചെ​ന്നൈ അ​ണ്ണാ യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ൽ അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ന​ട​ന്നു. വ്യ​ക്തി​ഗ​ത ഗ​വേ​ഷ​ണ​ങ്ങ​ൾ, ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, വി​വി​ധ ഗ​വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ സം​ഭാ​വ​ന​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യ​ത്.

2018, 2019. 2020, 2021 വ​ർ​ഷ​ങ്ങ​ളി​ലെ അ​വാ​ർ​ഡു​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പൊ​ൻ​മു​ടി വി​ത​ര​ണം ചെ​യ്തു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് യാ​ദ​വ്, ടെ​ക്‌​നി​ക്ക​ൽ എ​ഡ്യുക്കേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ക​മ്മീ​ഷ​ണ​ർ എ​ബ്ര​ഹാം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ത​മി​ഴ്‌​നാ​ട് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ല് ശാ​സ്ത്ര​ജ്ഞ​ർ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.


ഡോ. ​ബി. ജ​യ​കു​മാ​ർ, ഡോ. ​ശി​വ​കു​മാ​ർ. ഡോ. ​ജി. കാ​ർ​ത്തി​കേ​യ​ൻ, പ്രഫ. പാ​ർ​ഥി​പൻ എന്നിവർക്കാണ് അവാർഡ്. ത​മി​ഴ്‌​നാ​ട് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ ഗീ​താ​ല​ക്ഷ്മി അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ശാ​സ്ത്ര​ജ്ഞ​രെ ആ​ദ​രി​ച്ചു.