എം​എ പ്ലൈ ​എ​ൻ​ജി​ഒ മ​ൾ​ട്ടി​ ലോ യോ​ഗം നടത്തി
Thursday, September 26, 2024 6:45 AM IST
പാ​ല​ക്കാ​ട്: ലോ​ക​ത്താ​ക​മാ​നം യു​വാ​ക്ക​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ന് ജെ​സി​ഐ വ​ഹി​ക്കു​ന്ന പ​ങ്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്തതാ​ണെ​ന്ന് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ര​ഗേ​ഷ് ശ​ർ​മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട്ടെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് ജെ​സി​ഐ ഇ​ന്ത്യ​യു​ടെ പ്രാ​ദേ​ശി​ക ഘ​ട​കം എം​എ പ്ലൈ ​എ​ൻ​ജി​ഒ ഒ​രു​ക്കി​യ മ​ൾ​ട്ടി​ലോ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്തെ പ്ര​ഗ​ത്ഭ​മ​തി​ക​ളെ സൃ​ഷ്ടി​ച്ച​തി​ൽ ജെ​സി​ഐ യു​ടെ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ലെ പ്ര​ബ​ല​രാ​യ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലെ വ്യ​ക്തി​ക​ളെ രൂ​പ​പ്പെ​ടു​ത്തി എ​ടു​ക്കു​ന്ന​തി​ലും ജെ​സി​ഐ അ​ർ​ഥവ​ത്താ​യ നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ഇ​ന്ത്യ​യി​ൽ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഈ ​പ്ര​സ്ഥാ​നം 400 പെ​ണ്‍​കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും വ​ർ​ഷം 80 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്നു​ണ്ടെ​ന്നും ര​ഗേ​ഷ് ശ​ർ​മ്മ പ​റ​ഞ്ഞു. എം​എ പ്ലൈ ​എ​ൻ​ജി​ഒ പ്ര​സി​ഡ​ന്‍റ് എ. ​സ​മീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ചി​ത്ര, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​സി​ഫ് പു​ല്ല​ത്ത്, ജം​ഷാ​ദ്, വ​ർ​ഷ എ​സ്. കു​മാ​ർ, ഋ​ഷി​കേ​ഷ് ര​വി​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ഹി​തേ​ഷ് ജെ​യി​ൻ, പി. ​പ്ര​ശാ​ന്ത്, നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.