വി​ള​യോ​ടി റോഡിൽ നാ​ട്ടു​കാ​രു​ടെ ശ്ര​മ​ദാ​നം
Wednesday, September 25, 2024 6:30 AM IST
വ​ണ്ടി​ത്താ​വ​ളം: ധ​ന​കാ​ര്യ​സ്ഥാ​പ​ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഗോ​പി​നാ​ഥ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട റോ​ഡി​നി​രുവ​ശ​ത്തും നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ പാ​ഴ്ചെ​ടി​ക​ൾ നീ​ക്കം​ചെ​യ്തു ശു​ചീ​ക​ര​ണം ന​ട​ത്തി.

വ​ള​വു​പാ​ത​യി​ൽ വാ​ഹ​നസ​ഞ്ചാ​ര​ത്തി​നു ത​ട​സ​മാ​വുംവി​ധം വ​ള​ർ​ന്ന പാ​ഴ്ചെ​ടി​ക​ളാ​ണ് ഇ​രു​പ​തോ​ളം പേ​ർ ശ്ര​മ​ദാ​ന​ത്തി​ൽ ശു​ചീ​ക​ര​ണപ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് . പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് റോ​ഡ് ന​വീ​ക​ര​ണം നീ​ട്ടി​ക്കൊ​ണ്ടു പോ​വു​ന്ന​താ​ണ് നി​ര​ത്തി​ൽ ജീ​വ​ൻ പൊ​ലി​യാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.


വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ത​മ്പി​ടി​ച്ച പ​ന്നി​ക​ൾ ര​ണ്ടു ബൈ​ക്കു യാ​ത്രി​ക​രെ കു​ത്തി വീ​ഴ്ത്തി​യ സം​ഭ​വ​വും ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നി​ട്ടു​ണ്ട്. നി​ല​മ്പ​തി​പ്പ​ലം മു​ത​ൽ വി​ള​യോ​ടി തി​രി​വു വ​രെ​റോ​ഡ് ത​ക​ർ​ന്ന ഗ​ർ​ത്ത​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് പു​ന​ർ നി​ർ​മാ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും അ​പ​ക​ട​ങ്ങ​ളും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​വു​മെ​ന്ന ഭീ​തി​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.