സൂ​ളൂ​ർ ഏ​റോ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​മാ​ഘോ​ഷി​ച്ചു
Thursday, September 26, 2024 6:44 AM IST
കോ​യ​മ്പ​ത്തൂ​ർ: സൂ​ളൂ​ർ ഏ​റോ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​മാ​ഘോ​ഷി​ച്ചു.​ കാ​ങ്കേ​യം​പാള​യം അ​ശ്വ​നിമ​ഹ​ലി​ൽ ന​ട​ത്തിയ ഓ​ണാ​ഘോ​ഷം ആ​ർ.എ​ഫ്. ക​മാണ്ടന്‍റ് എം.​ സ​ജി​ത്ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എ.​കെ. ജോ​ൺ​സ​ൺ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

പ്ര​സി​ഡ​ന്‍റ് മാ​ർ​ഗ​ര​റ്റ് ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​മി​ഴ്നാ​ട് മു​ൻ​മ​ന്ത്രി​യും മു​ൻ മേ​യ​റു​മാ​യി​രു​ന്ന എ​സ്.എം. ​വേ​ലു​സ്വാ​മി, പി.എ​സ്. സെ​ൽ​വ​രാ​ജ്, സൂ​ളൂ​ർ എ​യ​ർ വി​ംഗ് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത വി​നോ​ദ്, കെ.എ. സു​ബ്ര​ഹ്മ​ണി, കെ. ​ചെ​ല്ലമു​ത്തു, അ​ശോ​ക​ൻ, സിടിഎംകെ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളീധ​ര​ൻ ന​മ്പ്യാ​ർ, സൂ​ളൂ​ർ എംഎ​ൽഎ ക​ന്ദ​സ്വാ​മി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സൂ​ളൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​അ​ജി​ൻ ച​ക്കാ​ലക്ക​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സ​ൺ ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഓ​ണ​സ​ദ്യയു​മു​ണ്ടാ​യി​രു​ന്നു.