റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​നസ​ഞ്ചാ​രം ദു​ഷ്കര​ം
Thursday, September 26, 2024 6:44 AM IST
പു​തു​ന​ഗ​രം: പാ​ലം ബ​സാ​ർ-നെ​ടു​വ​ഞ്ചി​റ റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​നസ​ഞ്ചാ​രം ദു​ഷ്കര​മാ​യി​. മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യമു​ള്ള പാ​ത റെയി​ൽ​വേ അ​ധി​കാ​ര പ​രി​ധി​യി​ലെ​ന്ന​തി​നാ​ൽ പെ​രു​വെ​മ്പ്, പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ന​വീ​ക​ര​ണം സാ​ധ്യ​മ​ല്ല. പാ​ല​ക്കാ​ട്, തി​രു​ച്ചെ​ന്തൂ​ർ ട്രെ​യി​നി​ൽ ക​യ​റാ​ൻ നൂ​റു​കണ​ക്കി​നു യാ​ത്രി​ക​ർ സ​ഞ്ച​രി​ക്കുന്ന ​പാ​ത​യാ​ണ് ടാ​റും മെ​റ്റ​ലും ഇ​ള​കി കാ​ൽന​ട​യാ​ത്ര​പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ട്രെ​യി​ൻ ക​യ​റാ​ൻ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​രു​മാ​യി വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും വ​ള​ർ​ന്നു പ​ന്ത​ലി​ച്ച പാ​ഴ്ചെ​ടി​ക​ൾ പ​ന്നി​ക​ളു​ടെ ഒ​ളി​ത്താ​വ​ള​മാ​ണ്. ര​ണ്ടാ​ഴ്ച മു​ൻ​പ് ട്രെ​യി​ൻ ക​യ​റാ​നെത്തി​യ യാ​ത്ര​ക്കാ​ര​നെ പാ​ഴ്ചെ​ടി​ക​ളി​ൽ നി​ന്നും ഓ​ടി​യെ​ത്തിയ പ​ന്നി ആ​ക്ര​മ​ണ​ത്തി​നു തു​നി​ഞ്ഞെ​ങ്കി​ലും ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.


പാ​ലം ബ​സാ​റി​ൽ നി​ന്നും നെ​ടു​വ​ഞ്ചി​റ ഭാ​ഗ​ത്തക്ക് ​നി​ര​വ​ധി കു​ടും​ബ​ക്കാ​ർ സ​ഞ്ചാ​ര​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന​തും ഈ ​റെ​യി​ൽവേ​ റോ​ഡി​ലാ​ണ്. യാ​ത്ര​ക്കാ​ർ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളും അ​വ​ഗ​ണ​നയി​ലാ​ണെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.