ആലത്തൂർ: തരൂർ നിയോജക മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ മിഷൻ 2025 ശില്പശാല സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
തരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷനായി. തരൂർ നിയോജകമണ്ഡലത്തിന്റ് ചാർജ് വഹിക്കുന്ന ഡിസിസി സെക്രട്ടറി കെ.ജി. എൽദോ, ഡിസിസി സെക്രട്ടറിമാരായ അഡ്വ. തോലനൂർ ശശിധരൻ, ശാന്താ ജയറാം, സരസ്വതി രാമചന്ദ്രൻ, എ. അബുജാക്ഷൻ, ചാത്തൻ മാസ്റ്റർ, വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ദിലീപ്, യുഡിഎഫ് തരൂർ നിയോജക മണ്ഡലം ചെയർമാനും ശില്പശാല കൺവീനറുമായ പി. മനോജ് കുമാർ പ്രസംഗിച്ചു.