ഓണച്ചന്തകളുടെ ഉദ്ഘാടനം
1452857
Friday, September 13, 2024 1:30 AM IST
വടക്കഞ്ചേരി: വണ്ടാഴി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തുന്ന കർഷകചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ശശികല അധ്യക്ഷത വഹിച്ചു. മറ്റു ജനപ്രതിനിധികളായ പി.എച്ച്. സെയ്താലി, എസ്. ഷക്കീർ, എ. വിനു, രമണി കേശവൻ കുട്ടി, കൃഷി ഓഫീസർ റെജിൻറാം എന്നിവർ പ്രസംഗിച്ചു.
നെന്മാറ: കൃഷിഭവനുകൾ മുഖേന ഓണച്ചന്തകൾ ആരംഭിച്ചു. ശനിയാഴ്ച വരെ ഓണച്ചന്തകൾ നീണ്ടുനിൽക്കും. കർഷകരിൽ നിന്നും വിപണി വിലയുടെ 10 ശതമാനം അധികം നൽകി സംഭരിക്കുന്ന പഴം പച്ചക്കറികൾ 30 ശതമാനം വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. പച്ചക്കറികൾ കൂടാതെ പഴം, പൂക്കൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, എന്നിവയും ഓണച്ചന്തയിൽ ലഭ്യമാക്കിയിട്ടുണ്ട്.
നെന്മാറ: നെന്മാറ കൃഷിഭവനിൽ ആരംഭിച്ച ഓണച്ചന്ത കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ വി. അരുണിമ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം സി. ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് കെ.പങ്കജാക്ഷൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റുമാരായ കെ. പ്രകാശ്, വി. ലിഖിത, വിവിധ കർഷക സമിതി ഭാരവാഹികൾ കർഷകർ എന്നിവർ പങ്കെടുത്തു.
അയിലൂർ: അയിലൂർ കൃഷിഭവനിലെ ഓണച്ചന്ത കയറാടി പയ്യാങ്കോട് ആരംഭിച്ചു. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എസ്. കൃഷ്ണ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജീന ചാന്ത്മുഹമ്മദ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ പുഷ്പകരൻ, മവിത വിശ്വനാഥൻ, വത്സല, സംയുക്ത പാടശേഖരസമിതി സെക്രട്ടറി കെ. നാരായണൻ, പ്രസിഡന്റ് സി. പ്രഭാകരൻ, വാർഡംഗം ജീജ റോയ് പ്രസംഗിച്ചു. വിവിധ പാടശേഖരസമിതി സെക്രട്ടറിമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ കൃഷി അസിസ്റ്റന്റുമാർ പങ്കെടുത്തു.