വടക്കഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയ്ക്ക് തുടക്കം കുറിക്കുന്ന റോയൽ ജംഗ്ഷനിലെ അടിപ്പാതയിൽ ശക്തമായ ചോർച്ച. വാഹനങ്ങൾക്കും കാൽനടയാത്രികർക്കും കടന്നു പോകാൻ കഴിയാത്ത വിധമാണ് മേൽപ്പാലത്തിലെ മഴവെള്ളം മുഴുവൻ താഴെവീഴുന്നത്.
മഴവെള്ളം ഒഴുകിപോകാനുള്ള പൈപ്പ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമെന്ന് പറയുന്നു.ഇതിനടുത്ത് മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ചോർച്ചതടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.കെ. ഗുരുവിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.