യു​വ​ക്ഷേ​ത്ര കോ​ള​ജി​നു സ​മീ​പം മ​ദ്യ​ശാ​ല അ​നു​വ​ദി​ക്ക​രു​ത്: പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Monday, August 26, 2024 1:35 AM IST
പാ​ല​ക്കാ​ട്: മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജി​നോ​ടു​ചേ​ർ​ന്ന് മ​ദ്യ​ശാ​ല അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്, കെ​സി​വൈ​എം, ജ​ന​കീ​യ സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വാ​ഴ​യി​ൽ, ഫാ. ​ലാ​ലു ഓ​ലി​യ്ക്ക​ൽ, എ​കെ​സി​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പ​ള്ളി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ജെ​യിം​സ് അ​റ​യ്ക്ക​ൽ, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, കെ.​എ​ഫ്. ആ​ൻ​റ​ണി, ജോ​സ് വ​ട​ക്കേ​ക്ക​ര, എ​ലി​സ​ബ​ത്ത് മു​സോ​ളി​നി, ബെ​ന്നി ചി​റ്റേ​ട്ട്, ജോ​മി മാ​ളി​യേ​ക്ക​ൽ, സ​ച്ചു ജോ​സ​ഫ്, എ​ബി വ​ട​ക്കേ​ക്ക​ര, ജോ​സ​ഫ് ഒ​ല​ക്കേ​ങ്കി​ൽ, ദീ​പ ബൈ​ജു, ജി​നി ജോ​സ​ഫ്, ബി​ജു മ​ല​യി​ൽ, ഷാ​ജു പ​ഴു​ക്കാ​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ബാ​ർ തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ൻ​മാ​റ​ണ​മെ​ന്നും ഇ​തു അ​നു​വ​ദി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പു​ന​ൽ​കി.