മണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​നി ഈ​വ​നിം​ഗ് ഒപി
Sunday, August 25, 2024 5:17 AM IST
മ​ണ്ണാ​ർ​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഈ​വ​നി​ങ് ഒപി ക്ക് ​തു​ട​ക്ക​മാ​യി.​ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ​സി.​ മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​ഫീ​ക്ക് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി.​

ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.​ ഇ​തി​നാ​യി ഒ​രു ഡോ​ക്ട​റെ​യും ഫാ​ർ​മ​സി​സ്റ്റി​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.​ ഇ​തോ​ടു​കൂ​ടി ന​ഗ​ര​സ​ഭ​യി​ലെ 2 വെ​ൽ​നസ് സെ​ന്‍ററി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ആ​യി ജ​ന​ങ്ങ​ൾ​ക്കു മു​ഴു​വ​ൻ സ​മ​യ​വും സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ന​ഗ​ര​സ​ഭ ല​ക്ഷ്യം വെ​ക്കു​ന്ന​തെന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.