സെന്‍റ് ആൻസ് സ്കൂളിൽ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് മത്സരം
Sunday, August 25, 2024 5:17 AM IST
മു​ട്ടി​ക്കു​ള​ങ്ങ​ര: സി​ബി​എ​സ്ഇ സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ആ​ൻ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലൂ​മി​നോ​സ് 2024 ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ന​ട​ത്തി. സി​ബി​എ​സ്ഇ പാ​ല​ക്കാ​ട് സ​ഹോ​ദ​യ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ സ്കൂ​ളു​ക​ളി​ൽ നി​ന്നു​മാ​യി 1600ൽ ​അ​ധി​കം കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് പ്ര​സി​ഡ​ന്‍റും, സ്വാ​തി സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഷാ​ജി കെ. ​ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ മെ​ന്‍റ​ർ കെ.​എ. ന​ന്ദ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജി​ല്ല സ്കൂ​ൾ കോം​പ്ല​ക്സ് സെ​ക്ര​ട്ട​റി ല​താ പ്ര​കാ​ശ്, ട്ര​ഷ​റ​ർ പ്രേം​ജി​ത്ത് വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കാ​റ്റ​ഗ​റി ഒ​ന്നി​ൽ പ​ട്ടാ​ന്പി എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളും കാ​റ്റ​ഗ​റി ര​ണ്ടി​ൽ മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും, കാ​റ്റ​ഗ​റി മൂ​ന്നി​ൽ ഷൊ​ർ​ണൂ​ർ കാ​ർ​മ​ൽ സ്കൂ​ളും, കാ​റ്റ​ഗ​റി നാ​ലി​ൽ പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന ച​ട​ങ്ങി​ൽ സെ​ന്‍റ് ആ​ൻ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ അ​ക്കാ​ഡ​മി​ക് ഹെ​ഡ് ന​ന്ദി പ​റ​ഞ്ഞു.