വൈദ്യുതിവിതരണം: കൃത്യത വേണം
Sunday, August 25, 2024 5:17 AM IST
അ​ഗ​ളി:​ അ​ട്ട​പ്പാ​ടി​യി​ൽ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ കൃ​ത്യ​ത പാ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വൈ​ദ്യു​തി മു​ട​ക്കം വൈ​കുന്നേരം 5 വ​രെ എ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ആ​റു​മ​ണി ക​ഴി​ഞ്ഞും വി​ത​ര​ണം ന​ട​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലാ​ണ് പ്ര​തി​ഷേ​ധം. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ വൈ​ദ്യു​തി മു​ട​ക്കം മൂ​ലം നി​ര​വ​ധി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.​

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ൽ ശാ​ല​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല.​ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്കം സ​മ​സ്തമേ​ഖ​ല​യി​ലും സ്തം​ഭ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.​ നേ​രി​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ പോ​ലും അ​ട്ട​പ്പാ​ടി​യി​ലെ വൈ​ദ്യു​തി വി​ത​ര​ണം താ​റു​മാ​റാ​കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.


അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യ​ഥാ​സ​മ​യം വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ത്ത കെ​എ​സ്ഇ​ബി ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​തൃ​പ്തി.