മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ ഓ​ണം സ്പെ​ഷൽ സ്ക്വാ​ഡ് പ​രി​ശോ​ധ​ന
Sunday, August 25, 2024 5:17 AM IST
പാലക്കാട്: ഓ​ണ​ക്കാ​ല​ത്ത് പൊ​തു​വി​പ​ണി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പൂ​ഴ്ത്തി​വെ​പ്പ്, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ​വ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ക​ള​ക്ട​ർ രൂ​പീ​ക​രി​ച്ച സ്പെ​ഷ​ൽ സ്ക്വാ​ഡ് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ​ല​ച​ര​ക്ക്, പ​ഴം, പ​ച്ച​ക്ക​റി വി​ൽപ്പന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രി​ക്കു​ക, ലൈ​സ​ൻ​സ് ഇ​ല്ലാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.​ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സി. ​പ​ത്മി​നി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സി.​ വി​നോ​ദ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ പി.​ മോ​ഹ​ൻ​ദാ​സ്, ഫു​ഡ് സേ​ഫ്റ്റിഓ​ഫീ​സ​ർ എം.​ ബ​ർ​ഷാ​ന, പോ​ലീ​സ് ഓ​ഫീ​സ​ർ ഭാ​സ്ക്കര​ദാ​സ് എ​ന്നി​വ​ർ​ക്കാ​ണ് സ്ക്വാഡി​ന്‍റെ ചു​മ​ത​ല. ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ജി​ല്ലാ ക​ളക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​മെ​ന്നും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ സി.​ പ​ത്മി​നി അ​റി​യി​ച്ചു.