ഉ​ച്ച​ഭ​ക്ഷ​ണ അ​രി​യി​ൽ തി​രി​മ​റി: ന​ഷ്ടം 5.64 ല​ക്ഷം രൂ​പ​യെ​ന്നു ക​ണ്ടെ​ത്തി
Sunday, August 25, 2024 5:17 AM IST
ഒ​റ്റ​പ്പാ​ലം:​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നി​റ​ക്കി​യ അ​രി​യി​ൽ ന​ട​ന്ന തി​രി​മ​റി​യി​ൽ സ​പ്ലൈ​കോ​ക്ക് വ​ന്ന ന​ഷ്ടം 5.64 ല​ക്ഷം രൂ​പ.

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് സ​പ്ലൈ​കോ ഡി​പ്പോ​യി​ൽ സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​റ​ക്കി​യ 246 ചാ​ക്ക് അ​രി​യാ​ണ് ജീ​വ​ന​ക്കാ​ര​ൻ ക​ണ​ക്കി​ൽ കാ​ണി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. തി​രി​മ​റി​ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​യ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. പ്ര​മോ​ദി​നെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. വ​കു​പ്പു​ത​ല ന​ട​പ​ടി​യും ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്.

2023 ജൂ​ൺ 22-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​ഫ്സിഐ യി​ൽ​നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ഇ​റ​ക്കി​യ അ​രി​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ലോ​റി​യി​ൽ ഡി​പ്പോ​യി​ലെ​ത്തി​യ 246 ചാ​ക്ക് അ​രി​യാ​ണ് ഇ​യാ​ൾ ക​ണ​ക്കി​ൽ കാ​ണി​ക്കാ​തെ​യി​രു​ന്ന​ത്. രേ​ഖ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ഷ്ടം നേ​രി​ട്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്.


തു​ട​ർ​ന്ന്, ഇ​യാ​ളെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ നി​ല​വി​ലെ ഡി​പ്പോ മാ​നേ​ജ​രാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ​ത്.