ഫോ​ക്‌ലോ​ർ ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, August 25, 2024 5:17 AM IST
മു​ണ്ടൂ​ർ: ലോ​ക ഫോ​ക്‌ലോ​ർ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ക്ഷേ​ത്ര കോ​ള​ജ് ഫോ​ക്‌ലോ​ർ ക്ല​ബ്ബി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഫോ​ക് ലോ​ർ ദി​നാ​ച​ര​ണം പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക​ത​യു​ടെ തേ​രോ​ട്ട​ത്തി​ൽ അ​ന്യം​നി​ന്ന് പോ​കു​ന്ന മു​ള​നെ​യ്ത്തി​ന്‍റെ പ്ര​യോ​ഗ​വും അ​തി​ന്‍റെ പ​രി​ശീ​ല​ന​വും ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​ള നെ​യ്ത്ത് ക​ലാ​കാ​ര​നാ​യ ചെ​ല്ല​മ​ണി പ​രി​ശീ​ല​നം ന​ൽ​കി.


ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ കെ. ​ശ്രീ​കു​മാ​ർ ആ​ശം​സ​യും ഡോ. ​വി​ശാ​ൽ ജോ​ണ്‍​സ​ൻ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി സാ​യി കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.