ദേ​ശീ​യ നേ​ത്ര​ദാ​നപ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Sunday, August 25, 2024 5:16 AM IST
പാലക്കാട്: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് (ആ​രോ​ഗ്യം), ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യം, ജി​ല്ലാ അ​ന്ധ​ത- കാ​ഴ്ച വൈ​ക​ല്യ നി​യ​ന്ത്ര​ണ സ​മി​തി, പ​ഴ​ന്പാ​ല​ക്കോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​രി​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ.​ഡി. പ്ര​സേ​ന​ൻ എംഎ​ൽ​എ നി​ർ​വഹി​ച്ചു.

ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ബാ​ബു അ​ധ്യ​ക്ഷ​യാ​യി. എ​രി​മ​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്​ എ. പ്രേ​മ​കു​മാ​ർ ​നേ​ത്ര​ദാ​നപ​ക്ഷാ​ച​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് നേ​ത്ര​ദാ​നം ചെ​യ്ത വ്യ​ക്തി​യു​ടെ കു​ടു​ംബാം​ഗ​ത്തേ​യും, നേ​ത്ര​ദാ​നം ചെ​യ്യാ​ൻ സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​വ​രെ​യും എംഎ​ൽഎ അ​നു​മോ​ദി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കാ​വ്യ ക​രു​ണാ​ക​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ജി​ല്ലാ ആ​ശു​പ​ത്രി ഓ​ഫ്ത്താ​ൽ​മി​ക് സ​ർ​ജ​ൻ ഡോ. ​എ. രോ​ഹ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. നേ​ത്ര​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഓഗ​സ്റ്റ് 25 മു​ത​ൽ സെ​പ്റ്റം​ബ​ർ 8 വ​രെ ദേ​ശീ​യനേ​ത്ര​ദാ​നപ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.