വണ്ടിത്താവളം ടൗ​ണി​ൽ വ​ഴി​യരികിലെ മാ​ലി​ന്യം നീ​ക്കംചെ​യ്യ​ണം
Sunday, August 25, 2024 5:16 AM IST
വ​ണ്ടി​ത്താ​വ​ളം: പ്ര​സ​ന്ന തീ​യ​റ്റ​ർ റോ​ഡി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം. തെ​രു​വു​നാ​യ​ക​ൾ മാ​ലി​ന്യ ക​വ​റു​ക​ൾ റോ​ഡി​ൽ വ​ലി​ച്ചി​ടാ​റു​മു​ണ്ട്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​നം, കാ​ൽ ന​ട​യാ​ത്രി​ക​ർ ഏ​റെ അ​സൗ​ക​ര്യം നേ​രി​ടു​ന്നു. ടൗ​ണി​ൽ മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നു വ​ന്നി​രു​ന്ന വ​ണ്ടി നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.


ഇ​തി​നു ശേ​ഷം രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം റോ​ഡ​രി​കി​ലും പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ലും ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് റോ​ഡി​ന്‍റെ അ​രി​കു​വ​ശം ന​വീ​ക​രി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ മാ​ലി​ന്യ​നീ​ക്ക​ത്തി​നും ന​ട​പ​ടി അ​നി​വാ​ര്യ​മാ​യി​ട്ടു​ണ്ട്.