ശ്രീ​കൃ​ഷ്ണ ജന്മാ​ഷ്ട​മി മ​ഹോ​ത്സ​വം
Sunday, August 25, 2024 5:16 AM IST
പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര കൃ​ഷ്ണാ​വ​ബോ​ധസ​മി​തി ഇ​സ്കോ​ണ്‍ പാ​ല​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​മു​ത​ൽ 27 വ​രെ ശ്രീ​കൃ​ഷ്ണ ജന്മാ​ഷ്ട​മി മ​ഹോ​ത്സ​വം ആ​ഘോ​ഷി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ചി​ത്ര​ര​ച​ന, ഫാ​ൻ​സി ഡ്ര​സ്, ക​ഥാ​ക​ഥ​നം, ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഇ​സ്കോ​ണ്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളി പ​റ​ഞ്ഞു.

പി​രാ​യി​രി ശ്രീ ​ക​ണ്ണു​കോ​ട്ടു​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ 25ന് ​രാ​വി​ലെ 10ന് ​ക്ഷേ​ത്ര ര​ക്ഷാ​ധി​കാ​രി എ​ൻ.​ജി. ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. 62 സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​പി. കൃ​ഷ്ണ​ദാ​സ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.


വൈ​കു​ന്നേ​രം 6.30 ന് ​ക്ഷേ​ത്ര മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന യു​വ​ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന കി​ർ​ത്ത​ൻ ത​രം​ഗ് മോ​ത്തി​ലാ​ൽ ഗോ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി കൃ​ഷ്ണ ക​ഥാ​പ​ര​ന്പ​ര, ഉ​റി​യ​ടി, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഘോ​ഷ​യാ​ത്ര, മ​ഹാ​ക​ല​ശാ​ഭി​ഷേ​കം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഗോ​കു​ൽ​പ​തി, ഡോ. ​കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.