ജെ​സി​ഐ ദേ​ശീ​യ ഒൗ​ട്ട്ബൗ​ണ്ട് പ​രി​ശീ​ല​ന ക്യാ​ന്പി​ന് തു​ട​ക്ക​ം
Sunday, August 25, 2024 5:16 AM IST
പാ​ല​ക്കാ​ട്: ജെ​സി​ഐ ഇ​ന്ത്യ ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബ്രേ​ക്ക് ത്രൂ ​എ​ന്ന ദ്വി​ദി​ന ഒൗ​ട്ട്ബൗ​ണ്ട് പ​രി​ശീ​ല​ന​പ​രി​പാ​ടി​ക്ക് ധോ​ണി ലീ​ഡ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ തു​ട​ക്ക​മാ​യി. ജെ​സി​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ്കു​മാ​ർ ഉ​ത്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ചി​ത്ര വി​ശി​ഷ്ടാ​തി​ഥി​യാ​യി. ദേ​ശീ​യ ഡ​യ​റ​ക്ട​ർ നി​ജി​ൽ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​സി​ഐ ലീ​ഡ് കോ​ള​ജ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ൻ​വ​ർ സ്വാ​ഗ​ത​വും പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ദേ​ശീ​യ പ​രി​ശീ​ല​ക​നാ​യ കെ. ​ബാ​ബു നേ​തൃ​ത്വം ന​ൽ​കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ മൈ​സൂ​രി​ൽ നി​ന്നു​ള്ള സ​ന്ദീ​പ് വി​ജ​യ​ൻ, ലീ​ഡ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​ർ സ​ഹ​പ​രി​ശീ​ല​ക​രാ​കും. വി​വി​ധ​ങ്ങ​ളാ​യ സാ​ഹ​സി​ക പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ മാ​ന​സി​ക ത​ട​സ​ങ്ങ​ൾ മ​റി​ക​ട​ന്ന് യു​വാ​ക്ക​ളെ മി​ക​ച്ച നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ക്യാ​ന്പി​ന്‍റെ ല​ക്ഷ്യം.


കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, തെ​ല​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അ​ന്പ​തി​ൽ​പ​രം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.