ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Sunday, August 25, 2024 5:16 AM IST
ചി​റ്റൂ​ർ: ഗ​വ. വി​ക്ടോ​റി​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ത​ല​ത്തി​ൽ എ​ൻ​എ​സ്എ​സ് ന​ട​പ്പാ​ക്കു​ന്ന ര​ക്ത​ദാ​ന പ​ദ്ധ​തി​യാ​ണ് ജീ​വ​ദ്യു​തി. എ​ച്ച്ഡി​എ​ഫ്സി. ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​പി. ഇ​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 46 പേ​ർ ര​ക്തം ദാ​നം ചെ​യ്തു.


ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​ൽ. ക​വി​ത ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ. ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​സി​ന്ധു, അ​ധ്യാ​പ​ക​രാ​യ എ​സ്. ഷീ​ജ, എ. ​റ​ഷീ​ദ, പി. ​പ്ര​സ​ന്ന, സി. ​വി​നി​ഷ, ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.