അ​ല​യാ​ർ കു​ളം​ബ​ണ്ടി​ൽ പാ​ഴ്ചെ​ടി​ക​ൾ നീക്കണം
Sunday, August 25, 2024 5:16 AM IST
വ​ണ്ടി​ത്താ​വ​ളം: അ​ല​യാ​റി​ൽ റോ​ഡ​രി​കി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച പാ​ഴ്ചെ​ടി​ക​ൾ വാ​ഹ​നസ​ഞ്ചാ​ര​ത്തി​നു അ​പ​ക​ടഭീ​ഷ​ണി​യാ​യി​. പാ​ഴ്ചെ​ടി​ക​ൾ​ക്ക് പു​റ​കി​ൽ പ​ത്ത​ടി​താ​ഴ്ച​യി​ൽ ര​ണ്ടേ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള കു​ള​മു​ണ്ട്. സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ എ​തി​ർ​വ​ശ​ത്തെ വാ​ഹ​ന​ത്തി​നു വ​ഴി​യൊ​രു​ക്കാ​നാ​യി പാ​ഴ്ചെ​ടി​ക​ൾ ചേ​ർ​ന്നാ​ണ് സ​ഞ്ചാ​രം.

ര​ണ്ട​ടി മാ​ത്രം വ്യ​ത്യാ​സ​ത്തി​ലാ​ണ് കു​ള​മു​ള്ള​ത്. പാ​ഴ്ചെ​ടി​ക​ൾ റോ​ഡ​തി​ക്ര​മി​ച്ച് വ​ള​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ ഇ​രു​വ​ശ​ത്തു നി​ന്നും വ​ലി​യ വാ​ഹ​നങ്ങ​ളെ​ത്തി​യാ​ൽ മ​റിക​ട​ക്കാ​ൻ ഏ​റെ വി​ഷ​മം നേ​രി​ടു​ന്നു​മു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ​മ​യ​ത്ത് റോ​ഡി​ൽ നി​ന്ന ഭീ​മാ​കാ​ര​നാ​യ പ​ന്നി​യെ ക​ണ്ട ബൈ​ക്ക് യാ​ത്രിക​ൻ വാ​ഹ​നം തി​രി​ച്ചോ​ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.


അ​ല​യോ​റി​ൽ ര​ണ്ടുമാ​സം മു​ന്പ് പ​ന്നി​യി​ടി​ച്ച് ബൈക്ക് മ​റി​ഞ്ഞ് ക​ന്നി​മാ​രി സ്വ​ദേ​ശി കൃ​ഷ്ണ​നും ഭാ​ര്യ​ക്കും ഗു​രു​ത​മാ​യ പ​രി​ക്കേ​റ്റ സം​ഭ​വ​വും ന​ട​ന്നി​ട്ടു​ണ്ട്. അ​ല​യാ​ർ - വി​ള​യോ​ടി റോ​ഡ​രി​കി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച പാ​ഴ്ചെ​ടി​ക​ളി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന പ​ന്നി​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് വ​ണ്ടി​ത്താ​വ​ള​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ മേ​ട്ടു​പ്പാ​ള​യം വ​ഴി ഏ​ഴ് കി​ലോ​മീ​റ്റ​ർ അ​ധി​ക ദൂ​രം സ​ഞ്ച​രി​ച്ചാ​ണ് സ്ഥ​ല​ത്തെ​ത്തു​ന്ന​ത്.