ഉ​ദാ​ത്തം പു​ര​സ്കാ​രം ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്
Sunday, August 25, 2024 5:16 AM IST
പാ​ല​ക്കാ​ട്: ക​ഥ​ക​ളി ക​ലാ​കാ​ര​നും കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന ക​ലാ​മ​ണ്ഡ​ലം വാ​സു പി​ഷാ​ര​ടി​യു​ടെ പേ​രി​ലു​ള്ള ഉ​ദാ​ത്തം പ്ര​ഥ​മ പു​ര​സ്കാ​ര​ത്തി​ന് ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നെ തെ​ര​ഞ്ഞ​ടു​ത്തു.

വാ​സു പി​ഷ​രാ​ടി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ന​വം​ബ​ർ 30 ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ടാ​യ കോ​ങ്ങാ​ട് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പു​ര​സ്കാ​രം ന​ൽ​കും. ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.


കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ നി​ര​വ​ധി കാ​ലം വ​ട​ക്ക​ൻ ക​ള​രി അ​ധ്യാ​പ​ക​നും പ്രി​ൻ​സി​പ്പ​ലു​മാ​യി വി​ര​മി​ച്ച ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ക​ഥ​ക​ളി​യി​ലെ മു​തി​ർ​ന്ന ക​ലാ​കാ​രന്മാരി​ൽ പ്ര​ഥ​മ​ഗ​ണ​നീ​യ​നാ​ണ്. എ​ല്ലാ വ​ർ​ഷ​വും വാ​സു പി​ഷാ​ര​ടി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ പു​ര​സ്കാ​രം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ക​ണ്ണ​ൻ പ​ര​മേ​ശ്വ​ര​ൻ, സെ​ക്ര​ട്ട​റി വി​നു വാ​സു​ദേ​വ​ൻ, ശ്രീ​വ​ത്സ​ൻ തീ​യ്യാ​ടി, ശ്രീ​ക​ല ര​ഘു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.