ക്യാന്പ് നടത്തി
Sunday, August 25, 2024 5:16 AM IST
കോയ​മ്പ​ത്തൂ​ർ: ത​ട​ാകത്തി​ന് സ​മീ​പം വീ​ര​പാ​ണ്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ട്ടി​യി​ൽ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രിന്‍റെ മ​ക്ക​ളു​ട​ൻ മു​ദ​ൽ​വ​ർ ക്യാ​മ്പ് ന​ട​ന്നു. ചു​റ്റു​മു​ള്ള മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽനി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് നി​വാ​സി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ, ടൗ​ൺ പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ത്തു​ന്ന മ​ക്ക​ളു​ടൻ മു​ദ​ൽ​വ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ര​പാ​ണ്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ട്ടി പ്ര​ദേ​ശ​ത്താ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഗ​ണ​പ​തി രാ​ജ്കു​മാ​ർ എംപി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.


പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​യ്പാ സ​ഹാ​യ ഉ​ത്ത​ര​വു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും താ​മ​സ​ക്കാ​രി​ൽ നി​ന്ന് നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.