പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​: സ്പെ​ഷൽ ബ്രാ​ഞ്ച് അന്വേ​ഷ​ിക്കും
Saturday, August 24, 2024 1:02 AM IST
ഷൊ​ർ​ണൂ​ർ: പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ സ്പെ​ഷൽ ബ്രാ​ഞ്ച​ിന്‍റെ അന്വേ​ഷ​ണം. പ​ട്ടാ​മ്പി കാ​ര​ക്കാ​ട് പാ​റ​പ്പു​റം സ്വ​ദേ​ശി പ​റ​മ്പി​ൽ ത്വാ​ഹ മു​ഹ​മ്മ​ദി​ന് മ​ർ​ദ​ന​മേ​റ്റെ​ന്ന പ​രാ​തി​യി​ലാ​ണ് സ്പെ​ഷൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​നെ​തി​രെ ക​ഴി​ഞ്ഞദി​വ​സം പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​ട്ടാ​മ്പി​യി​ൽ നി​ന്ന് നി​ർ​ത്താ​തെപോ​യ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്നു​വ​രി​ക​യാ​യി​രു​ന്ന പ​ട്ടാ​മ്പി പോ​ലീ​സാ​ണ് ത്വാ​ഹ മു​ഹ​മ്മ​ദി​നെ മ​ർ​ദിച്ച​ത്. ‌ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ ത്വാ​ഹ മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച​വ​രി​ലൊ​രാ​ൾ ത​ന്‍റെ മ​ക​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് പോ​ലീ​സ് വീ​ട്ടി​ൽ ക​യ​റി ത്വാ​ഹ​യെ മ​ർ​ദിച്ച​തെ​ന്നാ​ണ് പി​താ​വ് മു​സ്ത​ഫ ആ​രോ​പി​ക്കു​ന്ന​ത്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​റ​ങ്ങ​വേ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ മു​ന്നി​ൽ​വെ​ച്ച് മ​ക​നെ മ​ർ​ദി​ച്ച​തെ​ന്ന് മു​സ്ത​ഫ പ​റ​യു​ന്നു.


മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേസ​മ​യം കു​ട്ടി​യെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ​ട്ടാ​മ്പി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ഭാ​ഷ് മോ​ഹ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ​എ​സ്ഐ ജോ​യ് തോ​മ​സി​നെ പ​റ​ന്പി​ക്കു​ളം സ്റ്റേ​ഷ​നി​ലേ​ക്കു സ്ഥ​ലം​മാ​റ്റി.