കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് സ്ത്രീ​ക്ക് ഗു​രു​ത​രപ​രി​ക്ക്
Saturday, August 24, 2024 1:02 AM IST
നെ​ന്മാ​റ: വി​ത്ത​ന​ശേരി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് കൊ​ശ​നി​പ്പ​ള്ളം കു​ന്ന​ത്തുവീ​ട്ടി​ൽ കാ​ർ​ത്യാ​യ​നി​ക്ക്(55) ഗു​രു​ത​ര പ​രി​ക്ക്. കഴിഞ്ഞ ദിവസം വൈ​കുന്നേരം അ​ഞ്ചോടെ​യാ​ണ് സം​ഭ​വം. പാ​ട​ത്തെ പ​ച്ച​ക്ക​റി​ക്ക് വ​ള​മി​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​റ്റ​പ്പ​ന്നി ആ​ക്ര​മി​ച്ച​ത്. കാ​ർ​ത്യാ​യ​നി​യു​ടെ നി​ല​വി​ളി​ കേ​ട്ടെ​ത്തി​യ​വ​ർ പ​ന്നി​യെ ഓ​ടി​ച്ചു​വി​ട്ടു. ത​ല​യി​ലും കൈ​യി​ലും പ​രി​ക്കേ​റ്റ കാ​ർ​ത്യാ​യ​നി​യെ നെ​ന്മാ​റ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


തു​ട​ർ​ന്ന് ചി​റ്റൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്‌ മാ​റ്റി. ക​ഴി​ഞ്ഞ ആ​ഴ്ച സ​മീ​പ​പ്ര​ദേ​ശ​മാ​യ കു​ന്ന​ത്തൊ​ടി​യി​ൽ പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റി​രു​ന്നു.