ആ​ല​ത്തൂ​ർ സ​ബ് ആ​ർടിഒ ഓ​ഫീ​സി​ൽ ഗ​താ​ഗ​തമ​ന്ത്രി​യു​ടെ മി​ന്ന​ൽസ​ന്ദ​ർ​ശ​നം
Saturday, August 24, 2024 1:02 AM IST
ആ​ല​ത്തൂ​ർ: സ​ബ് ആ​ർടിഒ ഓ​ഫീ​സി​ൽ ഗ​താ​ഗ​തമ​ന്ത്രി കെ.ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മി​ന്ന​ൽസ​ന്ദ​ർ​ശ​നം. ഇന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​ന്ത്രി​യും എംഎ​ൽഎ ​കെ. ഡി. ​പ്ര​സേ​ന​നും ചേ​ർ​ന്ന് ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ഓ​ഫീ​സ് ന​ട​പ​ടിക്ര​മ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച മ​ന്ത്രി ഓ​ഫീ​സ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും എ​ല്ലാ മാ​സ​വും സൂ​പ്പ​ർ സാ​റ്റ​ർ​ഡേ എ​ന്ന പേ​രി​ൽ ഓ​ഫീ​സ് വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രോ​ടു പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​മാ​യി​ട്ടും ആ​ർസി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട​യാ​ൾ​ക്ക് പു​തി​യ അ​പേ​ക്ഷ ന​ൽ​കി അ​ടി​യ​ന്തര​മാ​യി ആ​ർസി ​ന​ൽ​കാ​നും പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​നും നി​ർ​ദേശി​ച്ചു. പാ​ല​ക്കാ​ട് ആ​ർടിഒ ജേ​ഴ്സ​ൺ, എംവിഐ ​സ​മീ​ഷ്, എഎംവിഐ വി​പി​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.


പാലക്കാട് ഡിപ്പോ സന്ദർശിച്ചു

പാ​ല​ക്കാ​ട്: കെഎസ്ആ​ർ​ടി​സി പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ ഗ​താ​ഗ​ത​മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മി​ന്ന​ൽ​സ​ന്ദ​ർ​ശ​നം. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി ഡി​പ്പോ​യി​ൽ എ​ത്തി​യ​ത്. 20 മി​നു​ട്ടോ​ളം നീ​ണ്ടു​നി​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ ഓ​ഫീ​സ് മു​റി, വി​ശ്ര​മ​മു​റി, ശു​ചി​ത്വ മു​റി, ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചോ​ദി​ച്ച് അ​റി​ഞ്ഞു.

ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ബ​സു​ക​ളു​ടെ സ​ർ​വീ​സു​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കാ​ൻ ഡി​ടി​ഒ വി​ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.