മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Saturday, August 24, 2024 1:02 AM IST
പാ​ല​ക്കാ​ട്: രൂ​പ​ത​യു​ടെ പ്ര​ഥ​മ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​ന്‍റെ 27-ാം ച​ര​മ​വാ​ർ​ഷി​കം രൂ​പ​ത അം​ഗ​ങ്ങ​ളും ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​ച​രി​ച്ചു.

രാ​വി​ലെ 10.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ് പൊ​ട്ടേ​പ്പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​സ് പി. ​ചി​റ്റി​ല​പ്പി​ള്ളി വ​ച​നസ​ന്ദേ​ശം ന​ൽ​കി. കു​ടും​ബാം​ഗ​വും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യിലെ വൈ​ദി​ക​നു​മാ​യ ഫാ. ​സി​ജോ ഇ​രി​ന്പ​ൻ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.


ലാ​ളി​ത്യംകൊ​ണ്ടും ജീ​വി​ത​സാ​ക്ഷ്യംകൊ​ണ്ടും പാ​ല​ക്കാ​ട് രൂ​പ​ത​യെ 23 വ​ർ​ഷ​ക്കാ​ലം ന​യി​ച്ച മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​ൻ ന​മു​ക്കെ​ല്ലാം മാ​തൃ​ക​യാ​ണെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ ഫാ. ​ജോ​സ് പൊ​ട്ടേ​പ്പറ​ന്പി​ൽ അ​നു​സ്മ​രി​ച്ചു.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സാ​ൻ​ജോ ചി​റ​യ​ത്ത്, കൈ​ക്കാ​രന്മാ​രാ​യ സു​രേ​ഷ് വ​ട​ക്ക​ൻ, ടി.​എ​ൽ. ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.