നി​കു​തി​പി​രി​വ് കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ
Saturday, August 24, 2024 1:02 AM IST
കോ​യ​മ്പ​ത്തൂ​ർ: നി​കു​തി​പി​രി​വ് കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും താ​മ​സ​ക്കാ​രു​ടെ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി കോ​യ​മ്പ​ത്തൂ​ർ സി​റ്റി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഹാ​ൻ​ഡ്‌​ഹെ​ൽ​ഡ് ടാ​ക്സ് പി​രി​വ് മെ​ഷീ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ധാ​ന ഓ​ഫീ​സി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ എം. ​ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ ഐ​എ​എ​സ് നി​കു​തി​പി​രി​വു​കാ​ർ​ക്കു ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പു​തി​യ ഹാ​ൻ​ഡ്‌​ഹെ​ൽ​ഡ് മെ​ഷീ​നു​ക​ൾ പ​ണ​വും ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ച് പ്രോ​പ്പ​ർ​ട്ടി ടാ​ക്‌​സ്, വാ​ട്ട​ർ​ചാ​ർ​ജു​ക​ൾ, ഭൂ​നി​കു​തി എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ നി​കു​തി​ക​ൾ അ​ട​യ്ക്കാ​ൻ സൗ​ക​ര്യ​മാ​യി​രി​ക്കും.


നി​കു​തി അ​ട​യ്ക്ക​ൽ പ്ര​ക്രി​യ ല​ളി​ത​മാ​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ഒ​ന്നി​ല​ധി​കം പേ​യ്‌​മെ​ന്‍റ് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​നും സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്നു.