മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നു ജില്ലയിൽ ഒന്നാംസ്ഥാനം
Saturday, August 24, 2024 1:02 AM IST
വ​ണ്ടി​ത്താ​വ​ളം: മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്താ​യി പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നെ ജി​ല്ലാ​ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ജി​ല്ല​യ്ക്കൊ​ട്ടാ​കെ മാ​തൃ​ക​യാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്. ചി​ത്ര പ​റ​ഞ്ഞു. പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​വും ഹ​രി​ത​ക​ർ​മ​സേ​ന​യെ ആ​ദ​രി​ക്ക​ലും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശി​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.

സേ​നാം​ഗ​ങ്ങ​ളെ ജി​ല്ലാ​ക​ള​ക്ട​ർ ആ​ദ​രി​ച്ചു. തദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം.​കെ. ഉ​ഷ, വി​ഇ​ഒ എം. ​സു​മേ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല മു​ര​ളീ​ധ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ധു​രി പ​ത്മ​നാ​ഭ​ൻ, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​നി​സാ​ർ, അം​ഗം സി. ​മ​ധു, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ​സ്. ബീ​ന, ബി​പി​ഒ ഷാ​ജി ഡാ​നി​യേ​ൽ, ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ള മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.