കനോലി കനാൽ ശുചീകരണം ആരംഭിച്ചു
1480034
Monday, November 18, 2024 6:09 AM IST
കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ "നവകേരളം മാലിന്യമുക്ത കേരളം' എന്ന കാമ്പയിന്റെ ഭാഗമായി സിപിഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കനോലി കനാൽ പ്ലാസ്റ്റിക് മുക്ത ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴുമുതൽ വയലാർ കോതപറമ്പ് തോടുമുതൽ കോട്ടപുറംകോട്ട വരെയുള്ള കനോലി കനാലിന്റെ പടിഞ്ഞാറൻ തീരത്തും കരയിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നിർമാർജനം ചെയ്തു.
മാലിന്യ നിർമാജന പ്രവർത്തനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിപിഎം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ.അർ. ജൈത്രൻ അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി അംഗം ഷീല രാജ്കമൽ, ലോക്കൽ സെക്രട്ടറി ടി.പി. പ്രബേഷ്, നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, ലോക്കൽ കമ്മിറ്റി അംഗം ടി.കെ. മധു എന്നിവർ സംസാരിച്ചു.
ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 500 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ റീസൈക്ലിംഗിന് വേണ്ടി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.