അപകടപരമ്പര: യാത്രികര്‍ക്ക് പരിക്ക്
1480373
Tuesday, November 19, 2024 7:59 AM IST
ജീപ്പ് ഓട്ടോറിക്ഷയ്ക്കു
മുകളിലേയ്ക്കു മറിഞ്ഞു
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനുസമീപം തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ വാഹനാപകടം. ഡിവൈഡറിൽ ഇടിച്ച ജീപ്പ് ഓട്ടോറിക്ഷയ്ക്കു മുകളിലേയ്ക്കുവീണാണ് അപകട മുണ്ടായത്.
ജീപ്പിൽ രണ്ടു യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. വടക്കാഞ്ചേരി റെയിൽവേ ജംഗ്ഷൻ നവീകരണവുമായി ബന്ധപ്പെട്ട് പുതിയതായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് ഇരുവാഹനങ്ങളും അപകടത്തിൽപ്പെട്ടത്. ഡിവൈഡറിൽ അടിച്ചിരിക്കുന്ന കറുത്ത പെയിന്റ് കാരണം ഡ്രൈവർമാർക്ക് ഡിവൈഡർ തിരിച്ചറിയാൻ കഴിയാത്തതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്.
മേഖലയിലെ വെളിച്ചക്കുറവും അപകടത്തിന് കാരണമായതായി പറയുന്നു. വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തി.
ഓട്ടോറിക്ഷ സ്കൂട്ടറിൽ
ഇടിച്ച് അപകടം
കണ്ണാറ: കേന്ദ്രപ്പടി ബസ് സ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. വീണ്ടശേരി വെട്ടത്തുവീട്ടിൽ സോജനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീണമാലിൽ ബൈജു എന്ന ആളുടെയാണ് ഓട്ടോറിക്ഷ.
കാറിടിച്ച് മധ്യവയസ്കന്
പരിക്കേറ്റു
പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററില്‍ കാറിടിച്ച് മധ്യവയസ്കന് പരിക്കേറ്റു. ചെങ്ങാലൂര്‍ സ്വദേശി പൂവ്വത്തൂക്കാരന്‍ വീട്ടില്‍ ഷിബു(49)വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. സിഗ്നല്‍ ജംഗ്ഷനില്‍ ദേശീയപാത മുറിച്ചുകടന്ന ഷിബുവിനെ ചാലക്കുടി ഭാഗത്തുനിന്നുവന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ അബോധാവസ്ഥയില്‍കിടന്ന ഇയാളെ നാട്ടുകാര്‍ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
സ്കൂട്ടർ ഇടിച്ച് വിദ്യാർഥിക്ക്
പരിക്ക്്
പറപ്പൂർ: മുള്ളൂർ വഴിക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴുമണിയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ ഇടിച്ച് വിദ്യാർഥിക്ക് പരിക്ക്.
പരിക്കുപറ്റിയ മുള്ളൂർ സ്വദേശി ചിരുകണ്ടത്ത് വീട്ടിൽ ഷിനോജ് മകൻ അമീൻദേവ്(16)നെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
വടക്കാഞ്ചേരി: പനങ്ങാട്ടുകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു.
തെക്കുംകര സ്വദേശികളായ പുതുവീട്ടിൽ വിനീഷ്(40), മഞ്ജു(30), ആദിദേവ്(9)എന്നിവരെ സംഭവസ്ഥലത്ത് നിന്നും ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സ്കൂൾ ബസ് കുഴിയിൽ
താഴ്ന്നു
അന്തിക്കാട്: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അന്തിക്കാട്ടേക്ക് എൽത്തുരുത്ത് സ്കൂളിൽ നിന്നും വിദ്യാർഥികളെയും കൊണ്ടുവന്ന സ്കൂൾ ബസ് കുഴിയിൽതാഴ്ന്നു.
ചാഴൂർ ചേറ്റകുളത്ത് അന്തോണി വളവിന് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ പൈപ്പിടാൻ പൊളിച്ച കുഴിയിൽ വാഹനം താഴുകയായിരുന്നു. തുടർന്ന് വിദ്യാർഥികളെ മറ്റൊരു ബസിൽ സ്കൂളിൽ എത്തിച്ചു.