വ​ട​ക്കാ​ഞ്ചേ​രി: റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ന്‌ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി സ​ന്ദ​ർ​ശ​നം​ന​ട​ത്തി.

അ​മൃ​ത്‌​ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ്ര​വൃത്തി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നും​വേ​ണ്ടി റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം വി​ളി​ക്കു​മെ​ന്നും എം​പി അ​റി​യി​ച്ചു. സ്റ്റേ​ഷ​നി​ലെ മേ​ൽ​ക്കൂ​ര നി​ർ​മാ​ണം, റെ​യി​ൽ​വേ​കോ​ള​നി മു​ത​ൽ സ്റ്റേ​ഷ​ൻ എ​ൻ​ട്ര​ൻ​സ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജ്, ജീ​വ​ന​ക്കാ​ർ​ക്ക് റെ​സ്റ്റ് റൂം ​സൗ​ക​ര്യം എ​ന്നി​വ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​കേ​ണ്ട​തു​ണ്ട്.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​നു​മു​മ്പു​ണ്ടാ​യി​രു​ന്ന രാ​ത്രി​വ​ണ്ടി​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം - മം​ഗ​ലാ​പു​രം എ​ക്സ്‌​പ്ര​സ്, എ​റ​ണാ​കു​ളം - കാ​ര​യ്ക്ക​ൽ എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി-​പൂ​നെ എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളു​ടെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ സ്റ്റോ​പ്പ് നി​ർ​ത്ത​ലാ​ക്കി​യ​ത് കോ​വി​ഡാ​ന​ന്ത​രം പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് ഈ ​റൂ​ട്ടി​ലെ യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​വ​ണ്ടി​ക​ളു​ടെ സ്റ്റോ​പ്പ് അ​ടി​യ​ന്ത​ര​മാ​യി പു​ന​സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എം​പി അ​റി​യി​ച്ചു. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തെ പാ​ല​ക്കാ​ട് വ​ഴി പോ​കു​ന്ന തീ​വ​ണ്ടി​ക​ളു​ടെ അ​വ​സാ​ന എ​ക്സ്പ്ര​സ് സ്റ്റേ​ഷ​നും തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നു​മാ​ണ് വ​ട​ക്കാ​ഞ്ചേ​രി.

ഷൊ​ർ​ണൂ​ർ തീ​വ​ണ്ടി​ക​ൾ നി​ർ​ത്താ​ത്ത​ത് മ​ല​ബാ​ർ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ഇ​തി​നു​പ​രി​ഹാ​ര​മാ​യി ഷൊ​ർ​ണൂ​ർ ട​ച്ച് ചെ​യ്യാ​തെ പാ​ല​ക്കാ​ട് വ​ഴി പോ​കു​ന്ന തീ​വ​ണ്ടി​ക​ൾ​ക്ക് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. തി​രു​വ​ന​ന്ത​പു​രം - മ​ധു​രൈ അ​മൃ​ത എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം - ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്, നാ​ഗ​ർ​കോ​വി​ൽ - മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ്, തി​രു​നെ​ൽ​വേ​ലി - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് വ​ട​ക്കാ​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ൽ​വേ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​പി അ​റി​യി​ച്ചു. സ്റ്റേ​ഷ​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​നും​വേ​ണ്ടി റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​വു​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും എം​പി പ​റ​ഞ്ഞു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ. അ​നൂ​പ് കി​ഷോ​ർ എ​ന്നി​വ​രും എം​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.