ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് ജി.​ജി. കൃ​ഷ്ണ​യ്യ​രു​ടെ വി​ള​ക്കാ​ഘോ​ഷ​മാ​ണ്. ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ കാ​ഴ്ച​ശി​വേ​ലി​ക്ക് ഗു​രു​വാ​യൂ​ർ ഗോ​പ​ൻ മാ​രാ​രു​ടെ മേ​ള​മാ​ണ്.

ഉ​ച്ച​തി​രി​ഞ്ഞ് കാ​ഴ്ച​ശീ​വേ​ലി​ക്കും രാ​ത്രി വി​ള​ക്കെ​ഴു​ന്നെ​ള്ളി​പ്പി​നും അ​യി​ലൂ​ർ അ​ന​ന്ത​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യം അ​ക​മ്പ​ടി​യാ​കും. സ​ന്ധ്യ​ക്ക് അ​ദ്വൈ​ത് ജി. ​വാ​ര്യ​രു​ടെ താ​യ​മ്പ​ക​യാ​ണ്. മേ​ൽ​പ്പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ നെ​ല്ലൂ​ർ പി.​എ​സ്. ബാ​ല​മു​രു​ഗ​ൻ, പി.​എ​സ്. സാ​രം​ഗ​ൻ എ​ന്നി​വ​ർ നാ​ഗ​സ്വ​ര​ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കും.

വൈ​കി​ട്ട് കീ​ർ​ത്ത​ന കൃ​ഷ്ണ​കു​മാ​റി​ന്‍റെ സോ​പാ​ന സം​ഗീ​ത​വും തു​ട​ർ​ന്ന് മേ​ലാ​ർ​ക്കോ​ട് ര​വി ഭാ​ഗ​വ​ത​രു​ടെ നാ​മ​സ​ങ്കീ​ർ​ത്ത​ന​വും ഉ​ണ്ടാ​കും.

ഇ​ന്ന​ലെ ടെ​മ്പി​ൾ പോ​ലീ​സി​ന്‍റെ വി​ള​ക്കാ​ഘോ​ഷ​മാ​യി​രു​ന്നു. വൈ​കി​ട്ട് ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ് ഐ​ജി കെ. ​സേ​തു​രാ​മ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ. വി​ജ​യ​ൻ, ബാ​ല​താ​രം ദേ​വ​ന​ന്ദ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​ട്ട.​പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ.​കെ. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. ഗു​രു​വാ​യൂ​ർ എ​സി​പി കെ.​എം. ബി​ജു, ടെ​മ്പി​ൾ എ​സ്എ​ച്ച് ഒ.​ജി. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പോ​ലീ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി.