ഇ​രി​ങ്ങാ​ല​ക്കു​ട: വ​രു​മാ​ന​ദാ​യ​ക​മാ​യ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ സ്വ​യം ആ​രം​ഭി​ക്കാ​ന്‍ ത​യ്യാ​റു​ള്ള വ​നി​ത​ക​ള്‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് മ​ന്ത്രി ഡോ ​ആ​ര്‍ ബി​ന്ദു.

കു​ടും​ബ​ശ്രീ തൃ​ശൂ​ര്‍ ജി​ല്ലാ മി​ഷന്‍റെ​ നേ​തൃ​ത്വ​ത്തി​ല്‍ ദീ​ന​ദ​യാ​ല്‍ ഉ​പാ​ദ്ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശ​ല്യ യോ​ജ​ന കേ​ര​ള നോ​ളെ​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍ എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രാ​ജീ​വ് ഗാ​ന്ധി ടൗ​ണ്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച "ക​ണ​ക്ട് 2024' തൊ​ഴി​ല്‍​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പു​തു സം​രം​ഭ​ങ്ങ​ള്‍​ക്ക് വ​ലി​യ പ്രോത്സാ​ഹ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി വ​രു​ന്ന​ത്. നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ള്‍​ക്ക് അ​ഞ്ച് ല​ക്ഷം മു​ത​ല്‍ ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷം വ​രെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നും സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 18 വ​യ​സ് മു​ത​ല്‍ 40 വ​യ​സുവ​രെ​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ യോ​ഗ്യ​ത​ക്ക​നു​സ​രി​ച്ചു​ള്ള ജോ​ലി നേ​ടു​ന്ന​തി​നും, 18 മു​ത​ല്‍ 35 വ​യ​്സ് വ​രെ​യു​ള്ള യു​വ​തി യു​വാ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​ര​വും മേ​ള​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

തൃ​ശൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ്് ല​ത ച​ന്ദ്ര​ന്‍ അധ്യ​ക്ഷ​യാ​യ മേ​ള​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ല​ളി​ത ബാ​ല​ന്‍ വി​ശി​ഷ്ടാ​ഥി​തി​യാ​യി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​യു. സ​ലി​ല്‍, ​കു​ടും​ബ​ശ്രീ ഗ​വേ​ണിം​ഗ് ബോ​ഡി മെ​മ്പ​റും ആ​ളൂ​ര്‍ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ കെ.ആ​ര്‍. ജോ​ജോ, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.സി. ഷി​ബി​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​ശ്രീ സി​ഡി​എ​സ് 1 ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​കെ. പു​ഷ്പ​വ​തി, ഇ​രി​ങ്ങാല​ക്കു​ട കു​ടും​ബ​ശ്രീ സി​ഡിഎ​സ് 2 ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​ല​ജ ബാ​ല​ന്‍, അ​സി​സ്റ്റ​ന്‍റ്് ജി​ല്ലാ മി​ഷ​ന്‍ കൊ ഒാർ​ഡി​നേ​റ്റ​ര്‍ കെ.​കെ. പ്ര​സാ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഐ​ടി, ബാ​ങ്കിം​ഗ് ഫി​നാ​ന്‍​സ്, ഇ​ന്‍​ഷ്വറ​ന്‍​സ്, ഹോ​സ്പി​റ്റാ​ലി​റ്റി തു​ട​ങ്ങി​യ നി​ര​വ​ധി മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് തൊ​ഴി​ല്‍​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. 42 തൊ​ഴി​ല്‍​ദാ​താ​ക്ക​ളും, 1200 ല്‍ ​അ​ധി​കം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​വു​ക​യും 500ല്‍ ​അ​ധി​കം പേ​ര്‍ ആ​ദ്യ​ഘ​ട്ടം തെര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ടം നേ​ടു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.