മുനമ്പം: പ്രതിഷേധം, ഐക്യദാർഢ്യം
1480030
Monday, November 18, 2024 6:09 AM IST
പുത്തൻചിറ ഫൊറോന
കത്തോലിക്ക കോൺഗ്രസ്
മാള: പുത്തൻചിറ സെന്റ്് മേരീസ് ഫൊറോന കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലിയും സമ്മേളനവും നടത്തി.
പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്് ജിജോ അരിക്കാടൻ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. ജെർലിറ്റ് കാക്കനാടൻ, കൈക്കാരൻ തോമസ് വർഗ്ഗീസ് ആലപ്പാടൻ, പാസ്റ്റൽ കൗൺസിൽ മെമ്പർ തോമസ് താണിക്കൽ, ഏകോപന സമിതി പ്രസിഡന്റ്് വിൽസൺ മഞ്ഞളി, കേന്ദ്ര സമിതി വൈസ് പ്രസിഡന്റ്് ഡേവിസ് പയ്യപ്പിള്ളി, കത്തോലിക്ക കോൺഗ്രസ് സെക്രട്ടറി ജോജു ഡേവിസ്, വൈസ് പ്രസിഡന്റ്് സി.എ. പോൾസൺ എന്നിവർ പ്രസംഗിച്ചു.
കൊടകര ഫൊറോന
കത്തോലിക്ക കോണ്‍ഗ്രസ്
കൊടകര: സെന്റ് ജോസഫ്സ് ഫൊറോന ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ മുനമ്പം-വഖഫ് വിഷയത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പള്ളിയങ്കണത്തില്‍ നടന്ന പ്രതിഷേധസദസ് വികാരി ഫാ.ജെയ്സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു.
ഡേവീസ് തെക്കിനിയത്ത് അധ്യക്ഷതവഹിച്ചു. ഫാ.സിബിന് വാഴപ്പിള്ളി, ജോയ് ചെമ്പകശേരി, ഫ്രാന്‍സീസ് മംഗലന്‍, ജോസ് കോച്ചക്കാടന്‍, വര്‍ഗീസ് തൊമ്മാന, വര്‍ഗീസ് കോമ്പാറക്കാരന്‍, ജോളി തരൂക്കര, വര്‍ഗീസ് ചെരുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.