വിയ്യൂർ പവർഹൗസ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാന്‍ നിവേദനം
1480026
Monday, November 18, 2024 6:09 AM IST
ഏവന്നൂർ: വിയ്യൂർ പവർഹൗസ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റും സുരക്ഷാകാമറയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു മൈത്രി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മേയർ എം.കെ. വർഗീസിനു നിവേദനം നൽകി. സർക്കാർ പ്രഖ്യാപിച്ച റോഡ് വികസനപദ്ധതിയിൽ മേൽപ്പാലം നിർമിക്കുന്നതു പരിഗണിക്കണം. ദീർഘദൂരബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സംസ്ഥാനപാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന ഈ ഭാഗത്ത് വാഹന-കാൽനടയാത്രക്കാരുടെ സുരക്ഷ പരിഗണിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഇന്നലെ ഏവന്നൂരിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന് എത്തിയ മേയർക്ക് അസോസിയേഷൻ ഭാരവാഹികളായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, എസ്. അനിൽകുമാർ, കെ.ജെ. അജയ്കുമാർ, റോസമ്മ പല്ലൻ എന്നിവരാണ് വിവിധ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം നൽകിയത്.
മേയർ എം.കെ. വർഗീസ് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗണ്‍സിലർ എൻ.എ. ഗോപകുമാർ, ഫാ.അജിത്ത് തച്ചോത്ത്, മുൻമേയർ രാജൻ പല്ലൻ, കൗണ്‍സിലർമാരായ രന്യ ബൈജു, ഐ. സതീഷ്കുമാർ, അഡ്വ. വില്ലി ജിജോ, എന്നിവരും എം.എസ്. ശിവരാമ കൃഷ്ണൻ, നീതു ജയരാജ്, എം.പി. ഹരിദാസ്, സൈമണ്‍ തൈക്കാടൻ, എം.വി. രാമകൃഷ്ണൻ, യു. സതീഷ്കുമാർ എന്നിവരും പങ്കെടുത്തു.