സഹൃ​ദ​യ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി നാ​സ്‌​കോ​മു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Friday, June 14, 2024 1:27 AM IST
കൊ​ട​ക​ര: ഫ്യൂ​ച്ച​ര്‍സ്‌​കി​ല്‍ പ്രൈം ​ഇ​നീ​ഷ്യേ​റ്റീ​വി​ലൂ​ടെ ക​ഴി​വു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി നാ​സ്‌​കോ​മു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

ഫ്യൂ​ച്ച​ര്‍ സ്‌​കി​ല്‍ പ്രൈം ​സം​രം​ഭ​ത്തി​നുകീ​ഴി​ലു​ള്ള വി​വി​ധ കോ​ഴ്‌​സു​ക​ളി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഫാ​ക്ക​ല്‍​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ക​ഴി​വു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടുകൊ​ണ്ടു​ള്ള ഈ ​സ​ഹ​ക​ര​ണം 200ല​ധി​കം ഇ​ന്‍​ഡ​സ്ട്രി​പ​വ​ര്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍​കും. ഇ​തു പ​ങ്കാ​ളി​ക​ളു​ടെ സാ​ങ്കേ​തി​ക​വും തൊ​ഴി​ല്‍​പ​ര​വു​മാ​യ ക​ഴി​വു​ക​ള്‍ ഗ​ണ്യ​മാ​യി വ​ര്‍​ധി​പ്പി​ക്കും.

ധാ​ര​ണാ​പ​ത്രം കൈ​മാ​റ​ല്‍ ച​ട​ങ്ങി​ല്‍ എ​സ്എ​സ്‌സി നാ​സ്‌​കോ​മി​ലെ സ്ട്രാ​റ്റ​ജി ആ​ന്‍​ഡ് ഓ​പ്പ​റേ​ഷ​ന്‍​സ് മേ​ധാ​വി ഡോ.​ഉ​പ്മി​ത് സിം​ഗ്, മ​റ്റ് റീ​ജണ​ല്‍ മേ​ധാ​വി​ക​ള്‍, സ​ഹൃ​ദ​യ കോ​ളജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ച്ച്ആ​ര്‍ ആ​ന്‍​ഡ് പ്ലേ​സ്‌​മെ​ന്‍റ് കോ ​ഓ​ർഡി​നേ​റ്റ​ര്‍ വി​നി ജോ​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എൻജിനീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. എ​സ്. ​മ​ണി​ശ​ങ്ക​ര്‍, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ൻജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫസർ ​അ​നി​ല്‍ ആ​ന്‍റണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നാ​സ്‌​കോ​മു​മാ​യി​ട്ടു​ള്ള ഈ ​ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഫാ​ക്ക​ല്‍​റ്റി​ക​ളെ​യും അ​തി​വേ​ഗം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ങ്കേ​തി​ക വ്യ​വ​സാ​യ​ത്തി​ല്‍ അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യ​ത്തോ​ടെ സ​ജ്ജ​രാ​ക്കു​വാ​നും തു​ട​ര്‍​ച്ച​യാ​യ പ​ഠ​ന​ത്തി​ന്‍റെയും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കു​വാ​നും ല​ക്ഷ്യ​മി​ടു​ന്നു.