ബസിടിച്ചുതകർന്ന ശക്തന്റെ പ്രതിമ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി
1430061
Wednesday, June 19, 2024 1:51 AM IST
തൃശൂർ: കെഎസ്ആർടിസി ബസിടിച്ചുതകർന്ന തൃശൂരിലെ ശക്തൻതന്പുരാൻ പ്രതിമ അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.
ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കു ശില്പി കുന്നുവിള എം. മുരളിയുടെ നേതൃത്വത്തിൽ പാപ്പനംകോട് സിഡ്കോ വ്യവസായ പാർക്കിലേക്കാണ് പ്രതിമ ലോറിയിൽ കൊണ്ടുപോയത്. രണ്ടുമാസത്തിനകം പുതുക്കിപ്പണിത് പുനഃസ്ഥാപിക്കുമെന്ന ശിൽപിയും മന്ത്രി കെ. രാജനും പറഞ്ഞു.
പ്രതിമ നിർമിച്ച ശില്പി കുന്നുവിള മുരളിയുടെ നേതൃത്വത്തിൽതന്നെയാണ് പുനർനിർമിക്കുന്നത്. പുനർനിർമാണത്തിന്റെ പകുതി ചെലവ് കെഎസ്ആർടിസി വഹിക്കാൻ മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
ബാക്കി പകുതി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിക്കുമെന്നു മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന പി. ബാലചന്ദ്രൻ എംഎൽ എ പറഞ്ഞു.
ജൂണ്‍ ഒന്പതിനു തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കുപോയ കെഎസ്ആർടിസി ലോ ഫ്ലോർ ബസിടിച്ചാണു പ്രതിമ തകർന്നത്. നെഞ്ചിനുതാഴേക്കു തകർന്നു. കൈയും പൊട്ടി. ഇവ മുറിച്ചുമാറ്റി വെൽഡ് ചെയ്യുകയോ ഉരുക്കിനിർമിക്കുകയോ ചെയ്യാം.