അ​നു​മോ​ദി​ച്ചു
Sunday, June 16, 2024 7:38 AM IST
തൃ​ശൂ​ർ: കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ​യും മ​ക്ക​ളി​ൽ അ​ക്കാ​ദ​മി​ക് രം​ഗ​ത്തും കാ​യി​ക രം​ഗ​ത്തും മി​ക​വു പു​ല​ർ​ത്തി​യ​വ​രെ അ​നു​മോ​ദി​ച്ചു.

അ​ക്കാ​ദ​മി സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ പി. ​വി​ജ​യ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഇ.​കെ. ബൈ​ജു, ആ​ർ. രാ​ജേ​ഷ്, എ​സ്. ന​ജീ​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.