റാംപ് നിർമാണത്തിനെതിരെ ആക്‌ഷൻ കൗൺസിൽ പ്രതിഷേധം
Sunday, June 16, 2024 7:29 AM IST
ഗു​രു​വാ​യൂ​ർ: തി​രു​വെ​ങ്കി​ടം പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന റാം​പ് നി​ർ​മാ​ണ​ത്തി നെ​ തി​രാ​യി ബ്ര​ദേ​ഴ്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു.

റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ന​ട​പ്പാ​ത​യി​ലേ​ക്ക് റാം​പ് നി​ർ​മാ​ണം തു​ട​ങ്ങി​യ തോ​ടെ തി​രു​വെ​ങ്കി​ടം പ്ര​ദേ​ശ​ത്തേ​യ്ക്കു​ ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന സ്ഥി​തി​യാ​യി. റാം​പ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചാ​ലും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കും. തി​രു​വെ​ങ്കി​ടാ​ച​ല​പ​തി ക്ഷേ​ ത്രം, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി, ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി എ​ന്നീ ഭാ​ഗ​ത്തേ​യ്ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത​മാ​ണു ത​ട​സ​പ്പെ​ടു​ന്ന​ത്.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ മെ​ന്നാ​വ​ശ്യ​പെ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് സ്ഥ​ല​ത്തെ​ത്തി. നി​ർ​മാ​ണ ക​മ്പ​നി​ക്കാ​രോ​ടും പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി.

താ​ത്കാ​ലി​ക​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നും ക​രാ​ർ ക​മ്പ​നി അ​ധി​കൃത​രു​മാ​യി സം​സാ​രി​ച്ച് റാം​പി​ന്‍റെ നീ​ളം കു​റ​ക്കാ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നും ധാ​രണ​യാ​യി. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഈ​റോ​ഡി​ലൂ​ടെ പോ​കു​ന്ന​തി​ന് പോ​ലീ​സ് ക്ര​മീ​ക​ര​ണമൊ​രു​ക്കും.

പ്ര​ദേ​ശ​ത്തെ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​സു​ജി​ത്ത്, ദേ​വി​ക ദി​ലീ​പ് എ​ന്നി​വ​രോ ടൊ​പ്പം ബ്ര​ദേ​ഴ്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ല​ൻ വാ​റ​ണാ​ട്ട്, ര​വി​കു​മാ​ർ കാ​ഞ്ഞു​ള്ളി, ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. സ​ഹ​ദേ​വ​ൻ, പി.​ഐ. ലാ​സ​ർ, പി. ​മു​ര​ളീ​ധ​ര കൈ​മ​ൾ വി​വി​ധ സം ​ഘ ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഭാ​ക​ര​ൻ മ​ണ്ണൂ​ർ, ശ​ശി വാ​റ​ണാ​ട്ട്, ആ​ന്‍റോ പി. ​ലാ​സ​ർ, ച​ന്ദ്ര​ൻ ച​ങ്ക​ത്ത്, എ​ൻ.​കെ. ലോ​റ​ൻ​സ് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.