തൃശൂർ: ചെമ്പുക്കാവ് ഹോളിഫാമിലി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 109 വിദ്യാർഥികളെയും ഒന്പത് എ പ്ലസ് നേടിയ 29 വിദ്യാർഥികളെയും ആദരിച്ചു. ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ അധ്യക്ഷത വഹിച്ചു.
ചെമ്പുക്കാവ് ഇടവകവികാരിയും തൃശൂർ അതിരൂപത കോർപറേറ്റ് മാനേജരുമായ ഫാ. ജോയ് അടമ്പുകുളം അനുഗ്രഹപ്രഭാഷണം നടത്തി. കൗൺസിലർ റെജി ജോയ്, നവജ്യോതി എജ്യുക്കേഷൻ കൗൺസലർ സിസ്റ്റർ ജോസ്ഫിൻ, ഹോളിഫാമിലി മദർ സുപ്പീരിയർ സിസ്റ്റർ ജെയ്സി ജോൺ, പിടിഎ പ്രസിഡന്റ് സി.പി. നാരായണൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറി, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഇസബൽ എന്നിവർ പങ്കെടുത്തു.