കണ്ടെയ്നർ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; ഒഴിവായതു വന്‍ദുരന്തം
1429744
Sunday, June 16, 2024 7:38 AM IST
വിയ്യൂർ: കൊച്ചിയില്‍നിന്നു ഗോതമ്പുകയറ്റി വന്നിരുന്ന കണ്ടെയ്നർ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. ഒഴിവായതു വന്‍ ദുരന്തം. 16 ചക്രങ്ങളുള്ള ലോറിയുടെ നാലു ചക്രങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് ഊരിപ്പോയി. ഇന്നലെ പുലര്‍ച്ചെ 3.30നു വിയ്യൂര്‍ വൈദ്യുതിഭവനു സമീപം എന്‍ജിനീയറിംഗ് കോളജ് റോഡ് തിരിയുന്ന ഭാഗത്താണ് അപകടമുണ്ടായത്.
അത്താണിയിലെ എലൈറ്റ് കമ്പനിയിലേക്കു ഗോതമ്പു കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. വാഹനം വരുന്നതുകണ്ട് ഷൊർണൂർ ഭാഗത്തുനിന്നുവന്ന വാഹനങ്ങള്‍ നിർത്തുകയും വെട്ടിച്ചുപോകുകയും ചെയ്തതിനാൽ മറ്റ് അപകടങ്ങള്‍ ഒഴിവായി. 16 ചക്രങ്ങളുള്ള ലോറിയുടെ നടുഭാഗത്തെ നാലു ചക്രങ്ങളുടെ ഇരുമ്പ് ജോയിന്റ് പൊട്ടിയാണു റോഡിൽ വാഹനം കുടുങ്ങിയത്. ഇന്നലെ രാവിലെ മുതല്‍ ഉച്ചതിരിഞ്ഞ് 12.30 വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
രാവിലെ മുതല്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കൊച്ചിയില്‍നിന്നു മറ്റെരു കാലി കണ്ടെയ്നര്‍ കൊണ്ട ുവന്ന് അതിലേക്ക് അപകടത്തിൽപ്പെട്ട ലോറിയിലെ കണ്ടെയ്നര്‍ മാറ്റിയാണു പ്രതിസന്ധി പരിഹരിച്ചത്.