വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം
Friday, June 21, 2024 1:47 AM IST
കോ​ട​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​ യ​ത്തി​ലെ റോ​ഡു​ക​ൾ ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ച​ത്‌ പു​ന​രു​ദ്ധ​രി​ക്കാ​ത്ത​തി​ലും, പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ ക​രി​കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി നാ​ട്ടി​ക പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബോ​ബി​ൻ മ​ത്താ​യി​യെ അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചു. പൊ​ളി​ച്ച റോ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​രു​ദ്ധ​രി​ക്കു​മെ​ന്ന എ​ൻ​ജി​നീ​യ​റു​ടെ ഉ​റ​പ്പി​ന്മേ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജെ​യിം​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ നാ​രാ​യ​ണ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ഫി​ൻ ഫ്രാ​ൻ​സി​സ്, മെ​മ്പ​ർ​മാ​രാ​യ സി.​വി. ആ​ന്‍റ​ണി, കെ.​കെ. സ​ര​സ്വ​തി, കെ.​ടി. ഷാ​ജു, ഷാ​ജു മേ​ക്കാ​ട്ടു​കു​ളം, ഷീ​മ ബെ​ന്നി, ജി​നി ബെ​ന്നി, ഡെ​ന്നി വ​ർഗീ​സ് എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.