കയ്പമംഗലം: നിയുക്ത ചാലക്കുടി എംപി ബെന്നി ബഹനാൻ കയ്പമംഗലം നിയോജകമണ്ഡലത്തിലെ വോട്ടർമാരെ കണ്ട് നന്ദി പ്രകടിപ്പിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എസ്. എ. സിദ്ദീഖ്, ജനറൽ കൺവീനർമാരായ പി.എസ്. മുജീബ് റഹ്മാൻ, സുനിൽ. പി. മേനോൻ, പി. മൊയ്തു, ഡി സിസി ജനറൽ സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ, സി. സി. ബാബുരാജ്, കെ.എഫ്. ഡോമനിക്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ്, മണ്ഡലം കൺവീനർ ടി.കെ. ഉബൈദ്, പഞ്ചായത്ത് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ എന്നിവർ സംബന്ധിച്ചു.